Amazing Cinema Presents
സിനിമയുടെ പ്രത്യേകതകൾ
പ്രസ്തുത സിനിമ ഒരു സാധാരണ സിനിമയോ അസാധാരണ സിനിമയോ അല്ല. ദൃശ്യഭംഗിയാർന്ന അവതരണത്തിലെ പുതുമയിൽ കാഴ്ചക്കാരുടെ ഓരോരുത്തരുടെയും ഓർമ്മയിൽ നമ്മുടെ നാട്ടിലും ഇങ്ങനെയൊരു കഥ നടന്നിട്ടുണ്ട് എന്ന ഒരു ഓർമ്മപ്പെടുത്തലും കൂടിയാണ്. കൗതുകത്തോടും ത്രില്ലിങ്ങോടും കൂടി കണ്ടിരിക്കാൻ പറ്റിയ കുടുംബ സന്ദേശമുള്ള സിനിമ. എക്കാലത്തും മനസ്സിൽ നിലനിൽക്കുന്ന സിനിമ.
പ്രമേയം
കേരളത്തിൽ പാലക്കാടിൽ സോഷ്യൽ മീഡിയയിലൂടെ അജ്ഞാതനായ ഒരാൾ പ്രത്യക്ഷ പെടുകയും തുടർന്ന് കൊടുമ്പ് എന്ന ഗ്രാമത്തിലെ ഒരു കുടുംബത്തിൽ ഒരാഴ്ച കൊണ്ട് നാടിനെ ഞെട്ടിക്കുന്ന നാട്ടിൽ പാട്ടാവുന്ന സംഭവ മുഹൂർത്തങ്ങൾ കുടുംബത്തിൽ ദുരനുഭവവും പാഠവും ആയി മാറുന്നു. കുടുംബബന്ധങ്ങളിൽ മായാതെ ആഴമായി പതിയുന്ന സന്ദേശം ആകുന്നു.



